Kerala

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു.

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ​മഴക്കെടുതിയും ദുരന്തങ്ങളും: കനത്ത മഴയെത്തുടർന്ന് ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Comments ()