Resident Evil (2026 film) മെഡിക്കൽ കൊറിയർ ചെയ്യുന്ന ബ്രയാൻ ഹൊഡൂകാവിച്ച് നു അവസാന മിനിറ്റിൽ ഒരു പാക്കേജ് കൊടുക്കാൻ കിട്ടുന്നു.
Resident Evil (2026 film)
മെഡിക്കൽ കൊറിയർ ചെയ്യുന്ന ബ്രയാൻ ഹൊഡൂകാവിച്ച് നു അവസാന മിനിറ്റിൽ ഒരു പാക്കേജ് കൊടുക്കാൻ കിട്ടുന്നു , അയാൾ ആദ്യം ഒഴിവാക്കാൻ നോക്കിയെങ്കിലും കൂടുതൽ പേയ്മെന്റ് ഓഫർ ൽ അയാൾ അത് ഏറ്റെടുക്കുന്നു ,
കൊണ്ട് കൊടുക്കേണ്ടത് റാക്കൂൺ സിറ്റിയിൽ .
ഏത് സയന്റിഫിക്ക് എക്സ്പിരിമെന്റ കൊണ്ട് ഓരോ ദുരന്തങ്ങൾ വരുത്തിവെക്കുന്ന അമ്പർലാ കോർപറേഷൻ ഉള്ള സിറ്റി .😄
പിന്നെ കൂടുതൽ പറയേണ്ടല്ലോ ..!
സീരീസ് ൻ്റെ കംപ്ലീറ്റ് റീബൂട്ട് ആണ് ,
അതിന്റെ ആദ്യ ഇൻസ്റ്റാൾമെൻറ് എന്ന നിലയിൽ മോശമല്ലാത്ത തുടക്കം .
മുൻ സീരീസിൽ സ്‌കിൽഡ് ആയ നായിക / നായകന്മാർ ആയിരുന്നേൽ ഇത്തവണ വളരെ സാധാരണക്കാരനായ നായകന്റെ അസാധാരണ സംഭവങ്ങളിലൂടെയുള്ള സഞ്ചാരം ആണ് .
കൂടുതലും ജംപ് സ്കെയർ കൊണ്ടുള്ള കളിയാണ് . കൊറേ ഒക്കെ വർക്കായി. കൊറേ ഒക്കെ പ്രതീക്ഷിച്ചപ്പോൾ തന്നെ വന്നു ...മെഹ് .
CGI സീനുകൾ ഒക്കെ നന്നായിട്ടുണ്ട് .
പതിയെ തുടങ്ങി , ഗ്രാഫ് ഉയർന്നു വന്നു പീക്കിൽ കൊണ്ട് നിർത്തുന്ന ക്ലൈമാക്സ്
ആകെ മൊത്തം ചോര കൊണ്ടുള്ള ആറാട്ടാണ് ,
ഈ ഒരു ടൈപ്പ് പടങ്ങൾ ഇഷ്ടമുള്ളവർക്ക് കണ്ടുനോക്കാം
Comments ()

Comments
Post a Comment