ലോക മാനസികാരോഗ്യ ദിനം.

മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ അനുഭവങ്ങൾ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് പരിഗണന നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ വർഷത്തെ ദിനം ഉയർത്തിക്കാട്ടുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. 2026-ലെ പ്രമേയം: “Lived experiences heard: Real voices, real change.” ആശയം: അനുഭവങ്ങൾ കേൾക്കാം; യഥാർഥ ശബ്ദങ്ങളിലൂടെ മാറ്റം സൃഷ്ടിക്കാം. Melukavu Today | News Desk
Comment Share