
മേലുകാവുമറ്റം: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ 41-ാമത് മഹായിടവക യുവജന സമ്മേളനം ഒക്ടോബർ 19, 20, 21 തീയതികളിൽ മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി. സെന്ററിൽ നടക്കും. “Faith Over Feeling” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. “യാത്രയുടെ വഴികൾ നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല നടക്കുന്നത്” എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.
സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മഹായിടവക ട്രഷറർ റവ. മാക്സിൻ ജോൺ, വൈദിക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, അത്മായ സെക്രട്ടറി അഡ്വ. ടി.എൽ. സാംകുട്ടി, രജിസ്ട്രാർ സജി തടത്തിൽ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ എക്യുമെനിക്കൽ ഫോറം എക്സിക്യൂട്ടീവ് സെക്രട്ടറി റവ. റിബിൻ ജോൺ, മാർത്തോമ്മാ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനത്തിലെ യൂത്ത് ചാപ്ലിൻ ബ്രദർ റോബിൻ തോമസ്, എച്ച്.ആർ. ട്രെയിനറും നെക്സസ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ വിശാഖ് പി.എസ്., വ്യക്തിത്വ വികസന പരിശീലകനും കൗൺസിലറും വിമുക്തി നോഡൽ ഓഫീസറുമായ സാബുമോൻ എം.സി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മുൻ ജനറൽ സെക്രട്ടറിയും പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ. പള്ളി വികാരിയുമായ റവ. ലിജു എബ്രഹാം, സെമിനിവാലി സെന്റ് പോൾസ് സി.എസ്.ഐ. പള്ളി വികാരി റവ. റ്റിൻറ്റു ജോർജ്, കെ.ആർ.വൈ.എം. പ്രതിനിധി അലക്സ് പീറ്റർ, മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ലിതു മറിയം സ്ക്കറിയ, ജനറൽ സെക്രട്ടറി റവ. അരുൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ജിവിൻ സി. വിൽഫ്രഡ്, ജിതിൻ വിജയൻ, കീബോർഡിസ്റ്റും സംഗീതജ്ഞനുമായ എബിൻ മോനു കുര്യൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
Comments
Post a Comment