ലോക മാനദണ്ഡ ദിനം.

ഇന്ന് ലോക മാനദണ്ഡ ദിനം; സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ച് ദിനാചരണം. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, സുരക്ഷ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിൽ മാനദണ്ഡങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 14-ന് ലോക മാനദണ്ഡ ദിനം ആചരിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ വികസിപ്പിക്കുന്ന വിദഗ്ധരുടെ കൂട്ടായ പ്രവർത്തനങ്ങളെ ആദരിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. 2026-ലെ പ്രമേയം: Shared vision for a better world
Comment Share