ലോക ഭക്ഷ്യദിനം വിശപ്പില്ലാത്ത ലോകത്തിനായി കൈകോർക്കാം.

ഒക്ടോബർ 16 | ലോക ഭക്ഷ്യദിനം എല്ലാവർക്കും മതിയായതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ എഫ്.എ.ഒയുടെ സ്ഥാപകദിനത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 16-നാണ് ഈ ദിനം ആചരിക്കുന്നത്. വിശപ്പ്, പോഷകാഹാരക്കുറവ്, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. ഭക്ഷണം പാഴാക്കാതിരിക്കാം; വിശപ്പില്ലാത്ത ലോകത്തിനായി കൈകോർക്കാം.
Comment Share