ആർത്തവവിരാമ ദിനം ഇന്ന്.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും മധ്യവയസ്സിലെ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള അവബോധം ലക്ഷ്യം ലോകമെമ്പാടും ഒക്ടോബർ 18 ലോക ആർത്തവവിരാമ ദിനമായി ആചരിക്കുന്നു. ആർത്തവവിരാമ ഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയും ചെയ്യുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ചൂട് അനുഭവപ്പെടുക, ഉറക്കക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾ ഈ ഘട്ടത്തിൽ ചില സ്ത്രീകൾക്ക് അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം തേടേണ്ടത് പ്രധാനമാണ്. മധ്യവയസ്സിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.
Comment Share