ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി എത്തും.

മണ്ഡല–മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഇന്ന് (ഒക്ടോബർ 17) ശബരിമലയിലെത്തും. രാവിലെ 9 മണിക്ക് നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ തീർഥാടന മുന്നൊരുക്കങ്ങൾ പരിശോധിക്കും. തുടർന്ന് രാവിലെ 10.30ന് പമ്പയിലെ ശ്രീരാമ സാകേത ഓഡിറ്റോറിയത്തിൽ വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗങ്ങൾ നടക്കും. വൈകിട്ട് 4 മണിക്ക് സന്നിധാനത്തെ ഒരുക്കങ്ങൾ പരിശോധിച്ച ശേഷം വൈകിട്ട് 5 മണിക്ക് ക്ഷേത്രദർശനവും നടത്തും.
Comment Share