ദക്ഷിണ റെയിൽവേയുടെ ആദ്യ വിസ്റ്റാഡോം കോച്ച് ഇനി ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവേ പാതയിലൂട.

പ്രകൃതിരമണീയമായ ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവേ പാതയിലൂടെ ദക്ഷിണ റെയിൽവേയുടെ ആദ്യ വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്നു ട്രെയിൻ നമ്പർ: 16327/16328 മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിലാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുന്നത് ട്രെയിൻ നമ്പർ: 16327 മധുര – ഗുരുവായൂർ എക്സ്പ്രസ് 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്ന ദിവസങ്ങൾ: വ്യാഴം, വെള്ളി, ശനി, ഞായർ ട്രെയിൻ നമ്പർ: 16328 ഗുരുവായൂർ – മധുര എക്സ്പ്രസ് 2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്ന ദിവസങ്ങൾ: വെള്ളി, ശനി, ഞായർ, തിങ്കൾ പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് വിസ്റ്റാഡോം കോച്ചിൽ ഒരു അവിസ്മരണീയ ട്രെയിൻ യാത്രയ്ക്ക് അവസരമൊരുങ്ങുന്നു !
Comment Share