ലോക ദയാദിനം; സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശവുമായി നവംബർ 13.

സ്നേഹം, കരുണ, സഹാനുഭൂതി, പരസ്പര സഹായം എന്നിവയുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന ലോക ദയാദിനം (World Kindness Day) ഇന്ന്. എല്ലാവരോടും ദയയോടെയും കരുതലോടെയും പെരുമാറേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ചെറിയ സഹായങ്ങളും നല്ല വാക്കുകളും മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ദിനം ഓർമിപ്പിക്കുന്നു. 1998-ലാണ് ലോക ദയാദിനം ആദ്യമായി ആചരിച്ചത്. സമൂഹത്തിൽ ദയയുടെയും സഹകരണത്തിന്റെയും സംസ്കാരം വളർത്തുന്നതിനുള്ള സന്ദേശമാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്.
Comment Share