ഇന്ന് അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, ഐക്യം എന്നിവയുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം ഇന്ന് (നവംബർ 17). 1939-ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ഈ ദിനം ആചരിക്കുന്നത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും എല്ലാവർക്കും വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും സന്ദേശമാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്.
Comment Share