വർണാഭമായ വിളംബര റാലിയോടെ തൊടുപുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം.

തൊടുപുഴ: അയ്യായിരത്തോളം വിദ്യാർഥികളുടെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന തൊടുപുഴ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ തുടക്കമായി. നവംബർ 16 മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര റാലി വർണാഭമായ കാഴ്ചയായി. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർഥികൾ അണിനിരന്ന റാലിക്ക് ചെണ്ടമേളം ആവേശം പകർന്നു. കലോത്സവത്തിന്റെ സന്ദേശവുമായി വിദ്യാർഥികളും അധ്യാപകരും പങ്കുചേർന്നതോടെ നാടാകെ ഉത്സവാന്തരീക്ഷത്തിലായി. നാലുദിവസം നീളുന്ന കലോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും.
Comment Share